26 ഡിവിഷനുകളിലും മൊബൈൽ ക്ലിനിക് എത്തിക്കും

കൊല്ലം: പനിബാധിതെര കൊണ്ട് ആശുപത്രികൾ നിറയുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് 26 ഡിവിഷനുകളിലും മൊബൈൽ ക്ലിനിക് എത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ചർ പറഞ്ഞു. ആറാട്ടിന് ആളുകൂടുന്നതുപോലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്ഥിതിയെന്ന് നെടുവത്തൂർ ഡിവിഷൻ അംഗം എസ്. പുഷ്പാനന്ദൻ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്തി​െൻറ മൊബൈൽ പനി ക്ലിനിക്കിൽ ആയുർവേദ ഡോക്ടറും ആയുർവേദ മരുന്നുമില്ലെന്ന് ഫത്തഹുദ്ദീൻ പറഞ്ഞു. മൊബൈൽ ക്ലിനിക് കിഴക്കൻ മേഖലയിലേക്ക് എത്തിയിട്ടില്ലെന്നും വിമർശ മുയർന്നു. ചാത്തന്നൂർ വി.എച്ച്.എസ്.എസിൽ 250ഓളം വിദ്യാർഥികൾക്ക് ഇരിക്കാൻ െബഞ്ചും െഡസ്കും ഇല്ലെന്നും കസേര വാടകയ്ക്കെടുത്താണ് ഇപ്പോൾ അധ്യയനം നടത്തുന്നതെന്നും ഇത്തിക്കര ഡിവിഷൻ അംഗം എൻ. രവീന്ദ്രൻ പറഞ്ഞു. 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി പ്രകാരം ജില്ലയിൽ 725 ഏക്കറിൽ കൃഷിചെയ്യുന്നുണ്ടെന്നും ജില്ലപഞ്ചായത്തി​െൻറ ഫാമുകളിൽ 16 ഏക്കറിൽ കൃഷി ആരംഭിച്ചിട്ടുള്ളതായും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.