തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് ആവശ്യെപ്പട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവരുന്ന സമരം തിങ്കളാഴ്ച മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. സംസ്ഥാനത്തെ 326 ഒാളം വരുന്ന ആശുപത്രികളിൽ ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയെന്ന് യുനൈറ്റഡ് നഴ്സസ് അസോ. (യു.എൻ.എ) ഭാരവാഹികൾ അറിയിച്ചു. ഇതോടെ ആശുപത്രികൾ പൂർണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. പനിയും പകർച്ചവ്യാധികളും പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ ആഹ്വാനം നൽകിയിരിക്കുന്ന പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കും. സ്വകാര്യ ആശുപത്രികളിലേക്കും നിരവധി രോഗികൾ എത്തുന്ന സാഹചര്യത്തിലാണിത്. അതേസമയം, സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് മുന്നിൽകണ്ട് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആളുപത്രികളിൽ കൂടുതൽ പനി വാർഡുകൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ നഴ്സുമാരുടെ സഹായം ഉറപ്പാക്കാമെന്ന് യു.എൻ.എ അറിയിച്ചിട്ടുണ്ട്. കൂടാതെ കാസർകോട്, കണ്ണൂർ ജില്ലകളിൽ സമരം നടത്തിവരുന്നത് ഇന്ത്യൻ നഴ്സസ് അസോസിയേഷനും (െഎ.എൻ.എ) സമരം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.