തിരുവനന്തപുരം: സംഘ് പരിവാർ ഫാഷിസത്തിനെതിരായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി മതേതര കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്റ്റ് 22, 23 തീയതികളിൽ ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനം നടത്താൻ കരമന ബയാർ അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു. ദേശീയ സമിതി കൺവീനർ മുഹമ്മദ് ബഷീർ ബാബു ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ്, ഇടുക്കി നൗഷാദ്, മാള അഷ്റഫ്, എം.എച്ച്. ഷാജി, എ.എ. വാഹിദ്, സി.ബി. കുഞ്ഞുമുഹമ്മദ്, ജെ.എം. മുസ്തഫ, ഹാജി എ.എസ്. ഹമീദ്, പി. സെയ്യദലി, കാരയ്ക്കാമണ്ഡപം താജുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. മുഹമ്മദ് ബഷീർ (രക്ഷാധികാരി), ഇ.എം. നജീബ് (ചെയർമാൻ), എ.എം. ഹാരിസ് (ജനറൽ കൺവീനർ), എ.എ. അഷ്റഫ്, നൗഷാദ് വാരിക്കാടൻ, വിഴിഞ്ഞം ഹനീഫ്, ബീമാപള്ളി പീരുമുഹമ്മദ്, എം.എ. റഷീദ് പുത്തൻപള്ളി (വൈസ് ചെയർമാൻമാർ), അഡ്വ.കെ.എച്ച്.എം മുനീർ, പി. സെയ്യദലി, വള്ളക്കടവ് റഷീദ്, കുളപ്പട അബൂബക്കർ (കൺവീനർമാർ), എം.എസ് ഫൈസൽഖാൻ ട്രഷറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.