കുണ്ടറ: ജി.എസ്.ടി നിലവിൽവന്നതോടെ ഔഷധ വ്യാപാരമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ. മരുന്ന് ക്ഷാമം സൃഷ്ടിക്കപ്പെടുന്നു. മുൻകാലങ്ങളിൽ പരമാവധി ചില്ലറ വിൽപന വിലയുടെ (എം.ആർ.പി) അഞ്ച് ശതമാനമായിരുന്നു നികുതി. ഇപ്പോൾ വിൽപനവിലയുടെ (റേറ്റ്) 12 ശതമാനം നികുതിയാണ് ഈടാക്കുന്നത്. പരമാവധി വിൽപന വിലയ്ക്ക് നികുതിനൽകി കൈവശം നീക്കിയിരിപ്പുള്ള മരുന്നുകൾക്ക് വീണ്ടും 12 ശതമാനം നികുതി നൽകി കച്ചവടം ചെയ്യേണ്ടിവരുമ്പോൾ വലിയനഷ്ടമാണ് വരുന്നത്. ജി.എസ്.ടി മൂലം മരുന്നുകൾക്ക് 12, മറ്റ് ഉൽപന്നങ്ങൾക്ക് 18, 28 എന്നിങ്ങനെയാണ് നികുതി. നികുതിയില്ലാതിരുന്ന ഇംപ്ലാൻറുകൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ്. ആൻറിബയോട്ടിക്കുകൾക്ക് 12 ശതമാനം നികുതി ഏർപ്പെടുത്തുന്നത് വ്യാപാരികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ഓപറേഷൻ അനുബന്ധസാമഗ്രികൾക്കും നികുതിവർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.