മൊബൈൽ ഫോൺ സമ്മാനമായി വാഗ്​ദാനംചെയ്​ത്​ തട്ടിപ്പ്​: തൊഴിലാളിക്ക്​ പണംനഷ്​ടമായി

കൊല്ലം: മൊബൈൽ ഫോൺ സമ്മാനമായി ലഭിെച്ചന്ന വ്യാജ ഫോൺ സന്ദേശം വിശ്വസിച്ച നഗരസഭയിലെ ശുചീകരണതൊഴിലാളിക്ക് 3299 രൂപ നഷ്ടപ്പെട്ടു. ശക്തികുളങ്ങര സ്വദേശി ഉണ്ണിയാണ് മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പിന് ഇരയായത്. രണ്ടാഴ്ച മുമ്പ് മൊബൈൽ ഫോൺ സമ്മാനം ലഭിച്ചതായി ഉണ്ണിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. സമ്മാനമായ ഫോൺ പോസ്റ്റോഫിസിൽ എത്തിയിട്ടുണ്ടെന്നും 3299 രൂപ നൽകി കൈപ്പറ്റണമെന്നും ചൊവ്വാഴ്ച അറിയിപ്പ് ലഭിച്ചു. തുടർന്ന് പണം അടച്ച് കൈപ്പറ്റിയശേഷം സമ്മാനപ്പൊതി തുറന്നുനോക്കിയപ്പോൾ കിട്ടിയത് മൊബൈൽ ഫോണിന് പകരം പിത്തളയിൽ നിർമിച്ച ആമയുടെ രൂപമായിരുന്നു. സമ്മാനവിവരം അറിയിച്ച് ത​െൻറ ഫോണിലേക്ക് വിളിച്ച നമ്പറിൽ തിരികെവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മലയാളികൾ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. മലയാളത്തിലാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. തട്ടിപ്പിനെക്കുറിച്ച് പോസ്റ്റ് ഓഫിസ് അധികൃതർക്കും പൊലീസിനും പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.