വെളിയം: നെടുമൺകാവ് -ഇൗയല്ലൂർ മഹാവിഷ്ണു ക്ഷേത്രം റോഡിലെ അനധികൃത മത്സ്യവിൽപന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. ഗതാഗതത്തിരക്കേറിയ കൊടുംവളവിൽ ഒാേട്ടാ റോഡിലേക്കിറക്കിയുള്ള മത്സ്യവിൽപന കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും അപകട ഭീഷണിയുയർത്തുകയാണ്. സമീപത്തെ ഒാടയിലേക്ക് പഴകിയ മത്സ്യാവശിഷ്ടം വലിച്ചെറിയുന്നു. നെടുമൺകാവ് ജങ്ഷനിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള നവീകരിച്ച മത്സ്യമാർക്കറ്റ് ഉള്ളപ്പോഴാണ് പൊതുവഴിയിലുള്ള മത്സ്യവിൽപന. ഇതു തടയാൻ ആരോഗ്യവകുപ്പിെൻറയും പഞ്ചായത്ത് അധികൃതരുടെയും അടിയന്തര ഇടപെടൽ ഉടനുണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.