തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ 1000 പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന് നഗരസഭ മേയർ അഡ്വ.വി.കെ. പ്രശാന്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 100 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും താൽക്കാലിക പന്തൽ നിർമിക്കും. ബലിതർപ്പണത്തിന് ആവശ്യമായ സ്ഥലം ദേവസ്വം ബോർഡിന് റവന്യൂ വകുപ്പ് മാർക്ക് ചെയ്ത് നൽകും. ബലിതർപ്പണം നിർവഹിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ബലിതർപ്പണത്തിന് മുമ്പും ശേഷവുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്നതിനും തീരുമാനിച്ചു. ഗ്രീൻ േപ്രാട്ടോകോൾ പൂർണമായും പാലിച്ച് ബലിതർപ്പണ കർമം നിർവഹിക്കുന്നതിന് എല്ലാവരും നഗരസഭയുമായി സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു. സ്ട്രീറ്റ് ലൈറ്റ്, പ്രകാശമാനമാക്കുന്നതിന് കെ.എസ്.ഇ.ബി, ഡി.ടി.പി.സി എന്നിവ ചേർന്ന് പ്രവർത്തനം നടത്തണമെന്ന് തീരുമാനിച്ചു. ബലിതർപ്പണത്തിന് എത്തിച്ചേരുന്ന ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിന് ലൈഫ് ഗാർഡിെൻറ സേവനം ഉറപ്പുവരുത്തുന്നതിന് ഡി.പി.പി.സിയെയും മൊത്തത്തിലുള്ള സുരക്ഷ ചുമതല അസിസ്റ്റൻറ് കമീഷണർ ഓഫ് പൊലീസിനും നൽകി. ദേവസ്വം ബോർഡിെൻറ സഹായത്തോടെ താൽക്കാലിക ടോയ്ലെറ്റ് സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു. പ്രദേശത്ത് ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങളുടെ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. കുടിവെള്ള സൗകര്യം ഒരുക്കുന്നതിന് കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. ബലിതർപ്പണ ദിവസം അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ ടീമിനെ നിയോഗിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ശംഖുംമുഖം ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, ഡെപ്യൂട്ടി കലക്ടർ (ഐ.എ.എൻ.എച്ച്) പി. സവിത, ദേവസ്വം കമീഷണർ സി.പി. രാമരാജേപ്രമപ്രസാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ വി. ശങ്കരൻപോറ്റി, ബീച്ച് സർക്കിൾ എച്ച്.ഐ വി. സോണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.