നിയമസഭ പരിസ്ഥിതി സമിതി നാളെ മൺറോതുരുത്ത് സന്ദർശിക്കും തിരുവനന്തപുരം: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി വ്യാഴാഴ്ച രാവിലെ 10.30ന് കൊല്ലം ജില്ല കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മൺറോതുരുത്ത് നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികാഘാതം, കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ, ചവറ കെ.എം.എം.എല്ലിലെ പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് സമിതി തെളിവെടുപ്പ് നടത്തുകയും ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.