തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അഞ്ചുമാസത്തോളം വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബോധപൂര്‍വമായിരുന്നു. ഇതിന് പ്രേരകമായ ഉപദേശം ഏത് വ്യക്തിയില്‍നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ മുഖ്യമന്ത്രിയുടെ പേരിലും ഗൂഢാലോചന ആരോപണം ഉയര്‍ന്നിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു വ്യക്തി ആഭ്യന്തരവകുപ്പിെൻറ ചുമതലകൂടി വഹിക്കുന്നത് ഉചിതമല്ല. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്നസെൻറ് എം.പി സ്ഥാനവും മുകേഷും ഗണേഷ്‌കുമാറും എം.എൽ.എ സ്ഥാനവും രാജിവെക്കണം. അമ്മയെന്ന സംഘടന പിരിച്ചുവിടണം. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കള്ളപ്പണത്തെയും ബിനാമി ഇടപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.