പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പുതിയ വ്യവസ്ഥകൾ പിൻവലിക്കണമെന്ന്​

കൊല്ലം: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് നിവേദനംനൽകി. പുതിയ വ്യവസ്ഥപ്രകാരം മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ധുക്കൾ മരണസർട്ടിഫിക്കറ്റും മറ്റു രേഖകളും എയർപോർട്ടുകളിലെത്തിക്കണമെന്നാണ് വ്യവസ്ഥ. വിദേശ രാജ്യങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്നതുപോലെ മരണ സർട്ടിഫിക്കറ്റും മറ്റു രേഖകളും ലഭിക്കുന്നത് എളുപ്പമല്ല. രേഖകൾ ലഭിച്ചാൽ തന്നെ പുതിയ വ്യവസ്ഥപ്രകാരം രേഖകൾ ഹാജരാക്കി രണ്ടുദിവസം കഴിഞ്ഞേ മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയൂ. നിലവിലെ വ്യവസ്ഥ പ്രകാരം മരിക്കുന്ന ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നിരിക്കെ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്ന് പ്രവാസികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് യുക്തിസഹല്ലെന്നും അദ്ദേഹം നിവേദനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.