പി.ഡി.പി വിട്ടവർ െഎ.എൻ.എല്ലിൽ ചേർന്നു കൊല്ലം: ദീർഘവീക്ഷണം ഇല്ലാത്ത പ്രവർത്തനത്തിലും പാർട്ടി കേരളത്തിെല ചില സ്ഥലങ്ങളിൽ ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങുന്നതിലും പ്രതിഷേധിച്ച് പി.ഡി.പിയിൽനിന്ന് രാജിവെച്ച് അബ്ദുസ്സലാം അൽഹനയുടെ നേതൃത്വത്തിൽ ജില്ലയിെല ഒരുവിഭാഗം പ്രവർത്തകർ െഎ.എൻ.എല്ലിെൻറ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ഡി.പി ജില്ല വൈസ് പ്രസിഡൻറ്, ട്രഷറർ, പ്രവാസി സംഘടനയായ പീപ്ൾസ് കൾച്ചറൽ ഫോറം സാദി, റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് അബ്ദുസ്സലാം അൽഹന. നിലവിെല രാഷ്ട്രീയ സാഹചര്യത്തിൽ മതേതര കൂട്ടായ്മക്കുവേണ്ടി ഇടത് െഎക്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് െഎ.എൻ.എല്ലിൽ ചേരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഗോ സംരക്ഷണത്തിെൻറ പേരിൽ മനുഷ്യന് ഒരു വിലയുമില്ലാെത തല്ലിക്കൊന്നുകൊണ്ടിരിക്കുന്നു. ഇതിന് പ്രതിരോധം തീർക്കാൻ ഇടത് പ്രസ്ഥാനങ്ങൾക്കെ കഴിയൂവെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയിെല െഎ.എൻ.എൽ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി 30ന് കരുനാഗപ്പള്ളി അൽഹന ഒാഡിറ്റേറിയത്തിൽ കുടുംബസംഗമം നടത്താൻ തീരുമാനിച്ചതായി െഎ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ പറഞ്ഞു. കുടുംബയോഗത്തിൽ പി.ഡി.പിയിൽനിന്ന് രാജിവെച്ച് െഎ.എൻ.എല്ലിലേക്ക് എത്തുന്നവർക്ക് അംഗത്വം നൽകും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി എ.എം ഷരീഫ്, അബ്ദുസ്സലാം അൽഹന, യു.എ. സലാം, കണ്ണാടിയിൽ നസീർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.