must....സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന്​ നടിയുടെ കുടുംബം

കൊച്ചി: ഒടുവിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം. നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. കേസ് സി.ബി.െഎക്ക് വിടണമെന്ന് പലരും ആവശ്യപ്പെട്ടപ്പോഴും കേരള പൊലീസി​െൻറ അന്വേഷണത്തിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്. കേസി​െൻറ തുടക്കം മുതൽ തങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചത്. നീതി ലഭിക്കാൻ ഒപ്പംനിന്ന മാധ്യമങ്ങൾക്കും പൊലീസിനും അവർ നന്ദി അറിയിച്ചു. ഇതിനിടെ ദിലീപിനെതിരെ എറണാകുളം, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ യുവമോർച്ചയുടെയും ഡി.വൈ.എഫ്.െഎയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ദിലീപി​െൻറയും നാദിർഷായുടെയും ഉടമസ്ഥതയിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന 'ദേ പുട്ട്' റസ്റ്റാറൻറിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.