കാക്കനാട്: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ്, കഴിഞ്ഞ അഞ്ച് ദിവസവും നിയമവിരുദ്ധമായി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയനാക്കിയതായി പ്രതിഭാഗം. ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കേസിെൻറ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ സുനിയെ കൂടുതല്‍ സമയവും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് ആക്ഷേപം. കസ്റ്റഡിയില്‍ വാങ്ങിയതിന് വിരുദ്ധമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി ക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിക്ക് ജാമ്യം വേണമെന്ന പ്രതിഭാഗത്തിെൻറ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജയിലിലേക്ക് ഫോണ്‍ ഒളിപ്പിച്ച് കടത്തി സഹതടവുകാരുമായി ചേര്‍ന്ന് നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ നടത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇൻഫോപാര്‍ക്ക് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. മുഖ്യപ്രതിയെ തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ കൊണ്ടുപോകുമെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജില്ലക്ക് പുറത്ത് ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നാണ് പ്രതിഭാഗത്തിെൻറ വാദം. തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ സുനിയെയും കൂട്ടുപ്രതികളെയും പിന്നീട് ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.