പത്തനാപുരം: പനിബാധിതരുടെ എണ്ണത്തിലുണ്ടായ വർധന മാതള വിൽപനക്കാർക്ക് ഗുണമായി. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് വർധിക്കുന്നതിന് മാതളം ഗുണകരമാണെന്ന പ്രചാരണമാണ് ഫ്രൂട്ട്സ് കച്ചവട കേന്ദ്രങ്ങളിൽ ഇവക്ക് പ്രിയമേറാൻ കാരണം. ഒരുമാസം മുമ്പ് മാതളം കിലോക്ക് 60 രൂപയായിരുന്നു. ഇപ്പോൾ 120 രൂപക്ക് മുകളിലാണ് വില. മഞ്ഞ നിറത്തോടും കടും ചുവപ്പ് നിറത്തോടും കൂടിയ മാതളനാരങ്ങകളാണ് വിപണികളിൽ അധികവും. ഇതിൽ ചുവന്ന മാതളത്തിനാണ് ആവശ്യക്കാരേറെ. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കൂടുന്നതിനും രക്തക്കുറവ് പരിഹരിക്കുന്നതിനും മാതളം ജ്യൂസ് നല്ലതാണെന്നാണ് പ്രചാരണം. എന്നാൽ, പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലുമാണ് മാതളം വാണിജ്യവിളയായി കൂടുതലും കൃഷിചെയ്യുന്നത്. കേരളത്തിൽ മാതളം സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.