കൊല്ലം: ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്തെ ലോട്ടറിത്തൊഴിലാളികളുടെ കമീഷൻ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ഒാൾ കേരള ലോട്ടറിത്തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി. 12 ശതമാനം വരുന്ന ജി.എസ്.ടിയിൽ ആറുശതമാനം സർക്കാറും ആറുശതമാനം തൊഴിലാളികളും വഹിക്കണമെന്ന ഏകപക്ഷീയ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ 12 ശതമാനം ജി.എസ്.ടി കേന്ദ്രത്തിന് അടയ്ക്കുമ്പോൾ അതിെൻറ നേർപകുതി വരുന്ന ആറുശതമാനം സംസ്ഥാന ഖജനാവിലേക്ക് തിരികെയെത്തുമെന്നതാണ് വസ്തുത. ഫലത്തിൽ സർക്കാറിെൻറ വരുമാനത്തിൽ നിലവിലുള്ളതിൽനിന്ന് നയാപൈസ നഷ്ടമാകുന്നില്ലെന്നും ലോട്ടറിത്തൊളിലാളികളുടെ മാന്യമായ കമീഷൻ പുനഃസ്ഥാപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ ഏകദിന ഉപവാസസമരം നടക്കും. യോഗം ജില്ല പ്രസിഡൻറ് ഒ.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പള്ളിമുക്ക് എച്ച്. താജുദീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.