ദുർബല വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കരുത് -മുസ്ലിം ഏകോപന സമിതി കൊല്ലം: മെഡിക്കൽ ഫീസിൽ സ്വകാര്യ മാനേജ്മെൻറുകളുമായി സർക്കാറുണ്ടാക്കിയ കരാർ പ്രകാരം ദുർബലവിഭാഗങ്ങൾക്ക് അർഹമായ അവസരം നഷ്ടപ്പെടുമെന്നതിനാൽ ഈ നയം തിരുത്താൻ തയാറാകണമെന്ന് മുസ്ലിം ഏകോപന സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സമ്പന്നർ മാത്രം പഠിച്ചാൽ മതിയെന്നും ബാക്കിയുള്ളവർ ചികിത്സക്ക് രോഗികളായി വന്നാൽ മതിയെന്നുമുള്ള സന്ദേശം ഇടതുസർക്കാരിൽനിന്ന് ഉണ്ടാവുന്നത് ദൗർഭാഗ്യകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.എ.സമദ് ഉദ്ഘാടനം ചെയ്തു. ഓയൂർ യൂസഫ്, നാസറുദ്ദീൻ കിളികൊല്ലൂർ, എ. ഖാദർകുഞ്ഞ്, അബ്ദുൽ മജീദ് കൊട്ടാരക്കര, ഷാജഹാൻ കൊട്ടാരക്കര, അഷ്റഫ്് കൊട്ടാരക്കര, അബ്ദുൽ റസാഖ് മദനി, അസീസ് മാസ്റ്റർ, പീർമൗലവി, സജീർ മംഗലപുരം, യൂസഫ് അടൂർ, എ.റഹീംകുഞ്ഞ്, നാസർ കൈതോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.