കൊല്ലം: ജില്ല പഞ്ചായത്തിെൻറ സാധാരണയോഗം 12ന് രാവിലെ 10.30ന് പ്രസിഡൻറ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. യൂത്ത് ക്ലബുകളുടെ അഫിലിയേഷന്‍ പുതുക്കാം കൊല്ലം: ജില്ലയില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച സംഘടനകള്‍ അഫിലിയേഷന്‍ പുതുക്കണം. അപേക്ഷ ഫോറം ജില്ല പഞ്ചായത്തിലെ ജില്ല യുവജനകേന്ദ്രത്തിലും യുവജനക്ഷേമ ബോര്‍ഡിെൻറ വെബ്‌സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. വിശദവിവരങ്ങള്‍ 0474-2798440 എന്ന നമ്പരില്‍ ലഭിക്കും. ഇളമാട് ഗവ. ഐ.ടി.ഐ പ്രവേശനം കൊല്ലം: ഇളമാട് ഗവ. ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സലിങ് 11ന് രാവിലെ ഒമ്പതിന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം എത്തണം. സംവരണത്തിന് അര്‍ഹതയുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇന്‍ഡക്‌സ് മാര്‍ക്കിെൻറ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ 0474--2671715 എന്ന നമ്പരില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.