കശുമാവ് തൈ വിതരണം

അഞ്ചൽ: ഏറം സ്വാശ്രയ കാർഷിക വിപണിയിലെ അംഗങ്ങളായ 375 കർഷകരുടെ ഭൂമിയിൽ 3000 കശുമാവിൻ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ജനകീയ കശുമാവുകൃഷിയുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യ വി.എഫ്.പി.സി.കെ വിപണിയാണ് ഏറം വിപണി. പ്രസിഡൻറ് ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എൻ.എസ്. സജി തൈകൾ ഏറ്റുവാങ്ങി. വി.എഫ്.പി.സി.കെ ജില്ല മാനേജർ അരുൺകുമാർ, ഡെപ്യൂട്ടി മാനേജർ ദിവ്യ വിശ്വനാഥ്, കെ. ഷംസുദീൻ, സുദർശനൻ എന്നിവർ സംസാരിച്ചു. ഡോ. തോമസ് ബിജു മാത്യു, ഡോ. അമ്പിളി പോൾ എന്നിവർ പരിശീലന ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.