വള്ളക്കടവ്: തലസ്ഥാന ജില്ലയില്‍ പച്ചക്കറി വില കുതിക്കുന്നു. തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ചതാണ് പച്ചക്കറി വരവ് കുറയാനും വില ഉയരാനും കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറികള്‍ക്കും വില വർധിച്ചു. നാടന്‍ പച്ചക്കറിയുടെ നിരക്കും തോന്നുംപടിയാണ്. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വില പത്തു മുതല്‍ നൂറു ശതമാനം വരെയാണ് ഉയര്‍ന്നത്. 40 രൂപയുണ്ടായിരുന്ന തക്കാളി ഒറ്റയടിക്ക് 80 രൂപയിലേക്കാണ് കുതിച്ചത്. കാപ്സികം -50, കോളിഫ്ലവർ -40, പടവലം -30, പാല്‍ചേമ്പ് -100, പൊടിചേമ്പ് -40, കാരിമുളക് -60, വെള്ളരി -30, അമരക്ക -60, എത്തന്‍കായ -60, പേയന്‍കായ -40, വെണ്ടക്ക- 50, വഴുതനങ്ങ -40, തൊണ്ടന്‍ മുളക് -80, പാവയ്ക്ക -60, ബീന്‍സ് -60, കാരറ്റ്-64, ബീറ്റ്റൂട്ട് -40, കാബേജ് -28 എന്നീ നിരക്കിലാണ് ഇപ്പോഴത്തെ വില. ആഴ്ചകൾക്കുമുമ്പ് ഇതില്‍ പലതിെൻറയും വില 20 രൂപ മുതല്‍ 30 രൂപ വരെയായിരുന്നു. ചിലയിനം പച്ചക്കറികളുടെ ലോഡുകള്‍ കൂടുതലായി എത്തിയിട്ടും നിലവിലെ വിലയില്‍ കുറവുവരുത്താന്‍ എജന്‍സികള്‍ തയാറായിട്ടില്ല. സാധാരണക്കാര്‍ ചെറുകിട കച്ചവടക്കാരെ അധികവും ആശ്രയിക്കുന്നത് 50 രൂപക്ക് സാമ്പാറിനും അവിയലിനുമുള്ള പച്ചക്കറി കിറ്റ് വാങ്ങാനാണ്. ഉയര്‍ന്ന വിലക്ക് പച്ചക്കറികള്‍ എടുത്ത് ഇത്തരം കിറ്റുകള്‍ നല്‍കാന്‍ കഴിയാതെവന്നതോടെ വഴിയോര ചെറുകിട കച്ചവടക്കാര്‍ വിൽപന നിർത്തിവെച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇനിയും വിലകൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതിനുപുറമെ നാടന്‍പച്ചക്കറികളുടെ വിലയും വർധിച്ചു. സാദാപയറിന് 40 രൂപയാെണങ്കില്‍ നാടന്‍പയറിന് ഈടാക്കുന്നത് 80 രൂപയാണ്. കൂടാതെ പച്ചക്കറി വിലക്കയറ്റത്തിെൻറ മറവില്‍ പഴവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പാളയംതോടന്‍ പഴത്തിന് ഒറ്റയടിക്ക് 15 രൂപയാണ് കൂടിയത്. കിലോക്ക് 25 രൂപ വിലയുണ്ടായിരുന്ന റോബസ്റ്റ പത്തുരൂപ കൂടി 35ലെത്തി. രസകദളി വില ഉയര്‍ന്ന് കിലോ 70ല്‍ എത്തി. വിശേഷദിവസങ്ങളില്‍ മാത്രം വിലകൂടുന്ന രസകദളിയുടെ ഇപ്പോഴത്തെ വില ചെറുകിട കച്ചവടക്കാരെപോലും ഞെട്ടിച്ചിരിക്കുകയാണ്. 50 രൂപ ഉണ്ടായിരുന്ന ഏത്തന് കിലോക്ക് 60 ആയി. വരുംദിനങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം ഇടനിലക്കാരാണ് പഴവിപണയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാകെട്ട വില നിയന്ത്രണത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.