നാഗർകോവിൽ: ഈത്താമൊഴിക്ക് സമീപം പൂട്ടിയിട്ടിരുന്ന വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഈത്താമൊഴി സ്വദേശികളായ വിനോദിനെയും (26) ഒരു പതിനാറുകാരനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മണ്ണിൽ പുതച്ചുെവച്ചിരുന്ന ഏഴ് പവൻ ആഭരണങ്ങൾ കണ്ടെടുത്തു. മോഷ്ടിച്ച മറ്റ് ആഭരണങ്ങൾ ചെന്നൈയിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലായി പണയപ്പെടുത്തിയതായി പ്രതികൾ പറഞ്ഞു. കൈയിലുള്ള പണം തീർന്നശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയശേഷം വിവിധ കേസുകളിൽ പ്രതിയായ വിനോദിനെ നാഗർകോവിൽ ജയിലിലും 16കാരനെ ജുവനയിൽഹോമിലും അടച്ചു. ഈത്താമൊഴി സ്വദേശിയും പച്ചക്കറിക്കച്ചവടക്കാരനുമായ മണിയുടെ വീട്ടിലെ 60 പവൻ ആഭരണങ്ങളാണ് മോഷണം പോയത്. സ്പെഷൽ വിഭാഗം പൊലീസാണ് മോഷ്ടാക്കളെ പിടികൂടിയത്. നിർമാണത്തിനിടെ തകർന്ന സ്വകാര്യ സ്കൂൾ പൂട്ടി നാഗർകോവിൽ: കാലാവധി കഴിഞ്ഞ രേഖകൾെവച്ച് അനധികൃതമായി കെട്ടിടം പണിയവെ തകർന്നുവീണ സ്കൂൾ അടച്ചുപൂട്ടി. ജില്ല ഭരണകൂടത്തിെൻറ ഉത്തരവ് അനുസരിച്ചാണ് സ്വകാര്യ സ്കൂൾ താൽക്കാലികമായി അടച്ചുപൂട്ടിയത്. കൃഷ്ണൻകോവിൽ തിരുപ്പതിനഗറിൽ പ്രവർത്തിക്കുന്ന നേതാജി നഴ്സറി ആൻഡ് ൈപ്രമറി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ്് അപകടമുണ്ടായത്. നിർമാണത്തിനിടെ നാലാമത്തെ നിലയിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീഴുകയായിരുന്നു. നാന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ഒന്നാം നിലക്കുമാത്രം അനുവാദം വാങ്ങിയശേഷം നാല് നിലയിൽ കെട്ടിടം കെട്ടിപ്പൊക്കുന്നതിനിടയിലാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വടശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യു വകുപ്പിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.