​െഡങ്കി ദിനത്തിൽ ശുചീകരണവുമായി എൻ.സി.സി കേഡറ്റുകൾ

ചവറ: െഡങ്കി ദിനത്തിൽ ജില്ലയിലെ കലാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുകൾ ചവറ സർക്കാർ കോളജിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൊതുക് നിവാരണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് കോളജ് പരിസരത്ത് നടപ്പാക്കിയത്. വെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡർ വിതറി കാടുകളും മലിന വസ്തുക്കളും എടുത്തുമാറ്റാനായി അഞ്ഞൂറോളം കേഡറ്റുകളാണ് മുന്നോട്ടുവന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുമ്പ് കോളജ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ രജനി ഡങ്കിപ്പനി എങ്ങനെ തടയാം എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് ലഫ്റ്റണൻറ് കേണൽ ഷിബു കാസിം, എസ്.എം. മോട്ടി സിങ്, ക്യാപ്റ്റൻ സുരേഷ്, വിവിധ കലാലയങ്ങളിലെ അസോസിയേറ്റ് എൻ.സി.സി ഓഫിസർമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.