അച്ചുദേവിെൻറ മരണം: ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണംവേണം -കോടിയേരി തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ലഫ്റ്റനൻറ് അച്ചുദേവിെൻറ മരണത്തിനിടയാക്കിയ വിമാനാപകടത്തിലെ ദുരൂഹതനീക്കാൻ കഴിയുംവിധം ഉന്നത ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മകെൻറ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും അധികാരികൾക്കുമെല്ലാം ബന്ധുക്കൾ കത്തയച്ചെങ്കിലും ഫലപ്രദമായ ഒരു അന്വേഷണവും ഇതുവരെയും നടന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.