പൊലീസ് ജോലി സേവനമായി കാണണം, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം --ഡി.ജി.പി തിരുവനന്തപുരം: പൊലീസ് ജോലി സേവനമായി കാണണമെന്നും ഈ ചിന്ത മനസ്സിൽ വച്ചുകൊണ്ടായിരിക്കണം പൊതുജനങ്ങളോട് ഇടപഴകേണ്ടതെന്നും- ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ചുമതലയേറ്റശേഷം സിവിൽ പൊലീസ് ഓഫിസർമാർക്കും ഡി.ജി.പി റാങ്ക് വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ സന്ദേശത്തിലാണ് ഈ നിർദേശം. ജാതി, മത, വർഗ വിവേചനങ്ങൾ കൂടാതെ നിയമപരമായും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാവണം പൊലീസ് ഉദ്യോഗസ്ഥർ പെരുമാറേണ്ടത്. പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് dgp.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.