പിണറായി സർക്കാർ കുത്തകമുതലാളിമാർക്ക് ചൂട്ടുപിടിക്കുന്നു --വി. മുരളീധരൻ തിരുവനന്തപുരം: കുത്തകമുതലാളിമാർക്ക് ചൂട്ടുപിടിക്കുകയാണ് പിണറായി സര്‍ക്കാറെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ് സർക്കാർ പനി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത്. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെൻറുകൾ ആവശ്യപ്പെട്ടതിലുമധികം ഫീസ് നിശ്ചയിച്ച് നൽകിയതും സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ്. ഈ കൊള്ളയുടെ പങ്ക് പറ്റുന്നവരായി മന്ത്രിമാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. പനിമരണം വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നിട്ടും കേരളം മാത്രം നടപ്പാക്കാത്തത് സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണെന്നും മുരളീധരൻ ആരോപിച്ചു. മാർച്ചിന് ജില്ല അധ്യക്ഷൻ എസ്. സുരേഷ്, സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി. നായർ, ജില്ല ഉപാധ്യക്ഷൻ പൂന്തുറ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.