കലാക്ഷേത്ര യൂനിറ്റ്​ രൂപവത്​കരിച്ചു

കൊല്ലം: വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കലാകാരന്മാരെ ഉൾപ്പെടുത്തി 'കലാക്ഷേത്ര' ജില്ല അടിസ്ഥാനത്തിൽ യൂനിറ്റ് രൂപവത്കരിച്ചു. കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. കനകമ്മ പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. രമേശ് മണി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ (രക്ഷ.), കനകമ്മ പുരുഷോത്തമൻ (പ്രസി.), സിന്ധു പട്ടത്താനം (സെക്ര.), പ്രേംകുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കെ. രാമചന്ദ്രൻ, എസ്. ലത, എൽ.എഫ്. ക്രിസ്റ്റഫർ, അർക്കൻ എസ്. കർമ, ഒാസ്റ്റിൻ, ഗുലാബ്, അൻസാർ, വത്സല എന്നിവർ സംസാരിച്ചു. ജസീന്ത ക്ലീറ്റസ് സ്വാഗതവും വൈസ് പ്രസിഡൻറ് സോജാ രാജൻ നന്ദിയും പറഞ്ഞു. ബോണസ് അഡ്വാൻസ് നൽകണം കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്ക് ബോണസ് അഡ്വാൻസ് 10,000 രൂപയും പൂട്ടിക്കിടക്കുന്ന ഫാക്ടറി തൊഴിലാളികൾക്ക് ആശ്വാസ ധനസഹായമായി 5000 രൂപയും നൽകണമെന്ന് ഒാൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇ.എസ്.െഎ, ഇ.പി.എഫ് നിയമത്തിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ച് കൊല്ലം പി.എഫ് ഒാഫിസിന് മുന്നിൽ ജൂലൈ 12നും ആശ്രാമം ഇ.എസ്.െഎ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിന് മുന്നിൽ ജൂലൈ 17നും മാർച്ചും ധർണയും നടത്തും. വർക്കിങ് പ്രസിഡൻറ് എ.എ. അസീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, ഫിലിപ് കെ. തോമസ്, അഡ്വ. ടി.സി. വിജയൻ, ജി. വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി, വെളിയം ഉദയകുമാർ, കെ. സിസിലി, എൽ. ബീന, പി. ഉദയകുമാർ, എസ്. ഹാരിസ്, പത്തിയൂർ വിശ്വൻ, വള്ളികുന്നം രാധാകൃഷ്ണപിള്ള, എ.എൻ. സുരേഷ്ബാബു, മോഹൻദാസ്, ബേബി ജി. സുരേന്ദ്രൻ, പി. ബാലകൃഷ്ണൻ, എ. താജുദ്ദീൻ, എസ്.എ. വഹാബ്, തുളസീധരൻ, തങ്കമ്മ, ശാരദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.