തൊഴിലുറപ്പ്​ തൊഴിലാളികളുടെ കൂലി കുടിശ്ശിക: യു.ടി.യു.സി രാപ്പകൽ സമരം നടത്തും

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കൊടുത്തുതീർക്കാൻ ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം. പിയുടെ നേതൃത്വത്തിൽ യു.ടി.യു.സി കൊല്ലം ഹെഡ് പോസ്റ്റ് ഒാഫിസ് പടിക്കൽ ഏഴ്, എട്ട് തീയതികളിൽ രാപ്പകൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് പ്രതിഷേധാർഹമാണ്. ദരിദ്ര കുടുംബങ്ങളിലുള്ളവർക്ക് ഉപജീവനത്തിനുള്ള പദ്ധതി പരോക്ഷമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയിൽ മാത്രം 63കോടിയോളം തൊഴിലുറപ്പ് വേതനമായി നൽകാനുണ്ട്. കേന്ദ്രസർക്കാർ കൂലി കുടിശ്ശിക നൽകാൻ കാലതാമസം വരുത്തുേമ്പാൾ സംസ്ഥാന സർക്കാർ ബദൽ സംവിധാനം ഉണ്ടാക്കാനുള്ള ജാഗ്രത പോലും കാണിക്കുന്നില്ല. കൂലി കൊടുക്കാനുള്ള തുക കണ്ടെത്താൻ കഴിയാത്തത് ഭരണ പരാജയവും ദരിദ്ര ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. തൊഴിലുറപ്പ് തൊഴിലാളിലാളുടെ കൂലി കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, ഇ.എസ്.െഎ ആനുകൂല്യങ്ങൾ അനുവദിക്കുക, സൗജന്യ റേഷൻ നൽകുക, ബി.പി.എൽ കാർഡ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ഏഴിന് രാവിലെ പത്തിന് ആർ.എസ്.പി സംസ്ഥാന പ്രസിഡൻറ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യും, എട്ടിന് രാവിലെ പത്തിന് സമാപന സമ്മേളനം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, വെളിയം ഉദയകുമാർ, രാജി, ചവറ സുനിൽ, പ്ലാക്കാട് ടിങ്കു തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.