കൊല്ലം: സംസ്ഥാനത്തെ വലിയ രക്തദാന സേനയാവാനൊരുങ്ങുകയാണ് ജീവൻരക്ഷാ ചാരിറ്റബിൾ ട്രസ്റ്റ്. സംസ്ഥാനത്തുടനീളമുള്ള ഒരുലക്ഷത്തിലേറെ പേർ ഇപ്പോൾ തന്നെ ട്രസ്റ്റിെൻറ രക്തദാന സേനയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 5000ത്തോളം പേർ നെഗറ്റിവ് ഗ്രൂപ്പുകാരാെണന്ന പ്രത്യേകതയുമുണ്ട്. ട്രസ്റ്റ് സെക്രട്ടറിയായ സി. ശശിധരെൻറ ശ്രമഫലമായാണ് ഇത്ര വലിയ സേനയുടെ രൂപവത്കരണം സാധ്യമായത്. 16 വർഷമായി രക്തദാന സേന രൂപവത്കരണത്തിനുള്ള കഠിന പരിശ്രമത്തിലായിരുന്നു ശശിധരൻ. വൃക്ക രോഗബാധിതനായി ആശുപത്രിയിൽ ഒാപറേഷന് വിേധയനാകേണ്ടിവന്നേപ്പാൾ രക്തം ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തെ ഇൗ രംഗത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. രക്തദാനത്തിന് ആളെ കിട്ടാത്ത അവസ്ഥ പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 20 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. താൽപര്യമുള്ളവർക്ക് ട്രസ്റ്റുമായി ബന്ധപ്പെടാം. ഫോൺ: 9400300564.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.