കൊല്ലം: കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സിയുടെ കമ്യൂണിറ്റി കോളജിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസരീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസും ഇേൻറൺഷിപ്പും േപ്രാജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ലഭിക്കും. പ്ലസ് ടുവോ ടീച്ചർ െട്രയിനിങ് കോഴ്സോ ഉള്ളവരെയാണ് പരിഗണിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂലൈ 15. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റഡി സെൻററുകൾ ഉണ്ടായിരിക്കും. വിശദവിവരങ്ങൾ 0471-2325101, 2325102, 9447049125 എന്നീ നമ്പറുകളിലും www.src.kerala.gov.in/www.srccc.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. സൗജന്യ പരിശീലനം കൊല്ലം: പുനലൂർ ഗവ. പോളിടെക്നിക് കോളജ് കമ്യൂണിറ്റി െഡവലപ്മെൻറ് േപ്രാജക്ടിൽ വിവിധ േട്രഡുകളിൽ സൗജന്യ പരിശീലനപരിപാടി ആരംഭിക്കുന്നു. താൽപര്യമുള്ളവർ ബുധനാഴ്ച രാവിലെ 10ന് അതത് കേന്ദ്രങ്ങളിൽ റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഇൻറർവ്യൂവിന് എത്തണം. സ്േപ്ര പെയിൻറിങ് ആൻഡ് പോളിഷിങ്, മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ സർവിസിങ്, വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ എന്നീ കോഴ്സുകൾ പുനലൂർ ഗവൺമെൻറ് പോളിടെക്നിക് കോളജിലും റിപ്പയർ ആൻഡ് മെയിൻറനൻസ് ഓഫ് പേഴ്സണൽ കമ്പ്യൂട്ടർ കോഴ്സ് കാരുവേലിൽ ഇടവട്ടം വിജ്ഞാനപോഷിണി ഗ്രന്ഥശാലയിലുമാണ് നടക്കുക. വിശദവിവരങ്ങൾ 8289807880, 9495503633, 9895534756, 9446785442 എന്നീ നമ്പരുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.