സ്‌കൂള്‍ വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ചിറയിന്‍കീഴ്: . പെരുമാതുറ മാടന്‍വിള തോണിച്ചാല്‍ വീട്ടില്‍ ഇര്‍ഷാദി​െൻറയും സജിലയുടെയും മകള്‍ ഇര്‍ഫാനയാണ് (14) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കണിയാപുരം മുസ്ലിം ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ജൂണ്‍ 27നാണ് പനി ബാധിച്ചത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി തിരികെ വീട്ടിലെത്തിയ ഇര്‍ഫാനക്ക് പനി വര്‍ധിച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തുള്ള പിതാവ് എത്തിയതിനുശേഷം ചൊവ്വാഴ്ച പെരുമാതുറ വലിയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. സഹോദരൻ: ഇര്‍ഫാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.