കസേര കത്തിക്കൽ സംഭവം: മഹാരാജാസ്​ കോളജ്​ പ്രിൻസിപ്പലിനെ കുറ്റപ്പെടുത്തി റിപ്പോർട്ട്​

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലി​െൻറ കസേര കത്തിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കുറ്റപ്പെടുത്തി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കടുംപിടിത്തവും അതിതീവ്ര നിലപാടുകളും വിദ്യാർഥികളിലും അധ്യാപകരിലും അമര്‍ഷത്തിന് കാരണമായിരുെന്നന്നും കോളജില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല അവര്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ജനുവരി 19ന് നടന്ന സംഭവം യാദൃച്ഛികമല്ലെന്നും മാസങ്ങളായി നിലനിന്ന അസ്വസ്ഥതകളുടെ തുടര്‍ച്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലൈലാദാസി​െൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി മാര്‍ച്ച് അവസാനം നല്‍കിയ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പുറത്തുവന്നത്. അന്വേഷണത്തോട് പ്രിന്‍സിപ്പല്‍ അസ്വസ്ഥതയും അവിശ്വാസവും പ്രകടമാക്കിയെന്നും റിപ്പോർട്ടിലുണ്ട്. സംഭവം പൊലീസിനെ അറിയിക്കാന്‍ വൈസ് പ്രിന്‍സിപ്പലിനു പകരം ഓഫിസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതുള്‍പ്പെടെ പല ചോദ്യങ്ങള്‍ക്കും പ്രിന്‍സിപ്പല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എം.സി.ആര്‍.വി ഹോസ്റ്റല്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കിടയില്‍ പ്രതിഷേധം നിലനിന്നിരുന്നു. പകരം ഹോസ്റ്റല്‍ സംവിധാനം പ്രിന്‍സിപ്പല്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. രണ്ടുമാസത്തോളം ദലിതുകള്‍ ഉള്‍പ്പെടെ ഒരുകൂട്ടം വിദ്യാർഥികള്‍ താമസിക്കാന്‍ സ്ഥലവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെട്ടു. വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തിച്ചതില്‍ ഈ സംഭവത്തിനു പങ്കുണ്ട്. കൂടാതെ, വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ മോശം ഭാഷയില്‍ സംസാരിച്ചതും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യിച്ചതും കാമ്പസിലെ സാഹചര്യം വഷളാക്കി. കസേര കത്തിച്ച എസ്.എഫ്‌.ഐയുടെ പ്രതിഷേധം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. കോളജിലെ പഠനാന്തരീക്ഷം തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അതേസമയം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ എല്‍.എന്‍. ബീനയും മറ്റു രണ്ടു വനിതാ അധ്യാപകരായ ജൂലിയ ഡേവിഡ്, സുമി ജോയി ഒലിയാപ്പുറം എന്നിവർ ഒരേ സ്ഥാപനത്തില്‍ തുടരുന്നത് ഉചിതമായിരിക്കില്ലെന്നും സമിതി ശിപാര്‍ശ ചെയ്തു. കോളജിലെ ദലിത് വിദ്യാർഥിയുടെ പരാതിയിൽ ജൂലിയ ഡേവിഡ്, സുമി ജോയി ഒലിയാപ്പുറം എന്നിവരെ സർക്കാർ സ്ഥലംമാറ്റി ഉത്തരവിറക്കിയിരുന്നു. ഇത് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ പിന്നീട് സ്റ്റേ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.