കെ.എസ്​.യു മാർച്ചിനെതിരെ പൊലീസ് അതിക്രമം: പ്രതിപക്ഷനേതാവ് പ്രതിഷേധിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ കെ.എസ്.യു നേതൃത്വത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. ഫീസ് വര്‍ധനക്കെതിരെ വിവിധ ജില്ലകളില്‍ കെ.എസ്.യു നടത്തിയ വിദ്യാർഥി മാര്‍ച്ചുകള്‍ക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. വിദ്യാർഥികള്‍ക്കെതിരെ മൃഗീയമായ അക്രമം അഴിച്ചുവിടുകയും തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരിക്കേറ്റ വിദ്യാർഥികളെ പ്രതിപക്ഷനേതാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഇന്ത്യൻ ഗ്രാമോത്സവിന് തുടക്കമായി തിരുവനന്തപുരം: കേരള സർക്കാറി​െൻറ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്ഭവനും സൗത്ത് സോൺ കൾച്ചറൽ സ​െൻററും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമോത്സവിന് തുടക്കമായി. ഒന്നാംദിനമായ തിങ്കളാഴ്ച രംഗപ്രഭാത് ചിൽഡ്രൻസ് തിയറ്റർ, വൈലോപ്പിള്ളി സംസ്കൃതിഭവൻ എന്നിവിടങ്ങളിലെ വേദികളിൽ ഹരിയാനയിലെ ഫഗ്, ഗൂമാർ, കർണാടകയുടെ പൂജ കുനിത, രാജസ്ഥാ​െൻറ ഗൂമാർ, മധുരയിൽനിന്നുള്ള മയൂരനൃത്തം, ആന്ധ്രാപ്രദേശി​െൻറ വീരനാട്യം, ഗരഗാല, തെലുങ്കാനയുടെ ധിംസ തുടങ്ങിയ നൃത്തങ്ങൾ അരങ്ങേറി. മൂന്നു ദിവസങ്ങളിലായി അരങ്ങേറുന്ന ഗ്രാമോത്സവം ജൂലൈ അഞ്ചിന് സമാപിക്കും. വൈദ്യപരിശോധന ക്യാമ്പിന് തുടക്കം തിരുവനന്തപുരം: ബാലരാമപുരം ബ്ലോക്ക് റിസോഴ്സ് സ​െൻററി​െൻറ (ബി.ആർ.സി) ആഭിമുഖ്യത്തിൽ ഉപജില്ലയിൽ കുട്ടികൾക്കായി അഞ്ചു ദിവങ്ങളിലായി സംഘടിപ്പിക്കുന്ന വൈദ്യപരിശോധന ക്യാമ്പ് നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. ഷൈലജ അധ്യക്ഷതവഹിച്ചു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ശ്രീകുമാരൻ ബി, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.ടി. ബീന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക എന്നിവർ സംസാരിച്ചു. ബാലരാമപുരം ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ എസ്.ജി. അനീഷ് സ്വാഗതവും ബി. ഷീബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.