തിരുവനന്തപുരം: കേന്ദ്ര ഉത്തരവ് പ്രകാരം വ്യത്യസ്ത ശേഷിക്കാരുടെ (പി.എച്ച്) നിയമന റൊേട്ടഷൻ 1,34,67 എന്ന ക്രമത്തിൽ നടപ്പാക്കാൻ പി.എസ്സി തീരുമാനിച്ചു. നിലവിൽ 36,66,99 എന്ന ക്രമത്തിലാണ് റൊേട്ടഷൻ. 1996 ൽ കേന്ദ്രസർക്കാർ വ്യത്യസ്ത ശേഷിയുള്ളവരുടെ റൊേട്ടഷൻ 1,34,67 ക്രമത്തിൽ നടപ്പാക്കാൻ ഉത്തരവിറക്കിയെങ്കിലും ഇതു സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. കേന്ദ്രനിർദേശം നടപ്പാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതു കമീഷനും അംഗീകരിച്ചു. പുതിയ സംവരണ റൊേട്ടഷൻ എന്നു മുതൽ നടപ്പാക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന കമീഷൻ തീരുമാനിക്കും. ചില റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇക്കഴിഞ്ഞ ജൂൺ 30 വരെ നീട്ടണമെന്ന കോടതി ഉത്തരവും ചൊവ്വാഴ്ച കമീഷൻ ചർച്ച ചെയ്യും. കെ.എസ്.ഇ.ബി മസ്ദൂർ, വാട്ടർ അതോറിറ്റി ഒാപറേറ്റർ, ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചർ അടക്കം ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് നിർദേശം വന്നത്. ഇതിൽ അപ്പീൽ പോകണമോ എന്നതടക്കം തീരുമാനിക്കും. കോളജ് െലക്ചറർ ഇംഗ്ലീഷിെൻറ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും പി.എസ്.സി തീരുമാനിച്ചു. കോളജ് ലെക്ചറർ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ലിസ്റ്റുകളുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിലെ ഇംഗ്ലീഷ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് കോടതിയുടെ ഇടക്കാല വിധി. അന്തിമവിധി വന്ന ശേഷമേ അഡ്വൈസ് തയാറാക്കാൻ ആരംഭിക്കുകയുള്ളൂ. പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയകാല അംഗങ്ങളെ ജൂലൈ ഏഴിന് എറണാകുളം ബോൽഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.