റഷ്യൻ സന്ദർശനത്തിനുള്ള സംഘത്തിൽ മലയാളി വിദ്യാർഥിനിയും

തിരുവനന്തപുരം: സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി റഷ്യ സന്ദർശിക്കാൻ കേന്ദ്ര യുവജന കായിക മന്ത്രാലയം െതരഞ്ഞെടുത്ത ഇന്ത്യൻ യുവജന പ്രതിനിധി സംഘത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലെ മലയാളി വിദ്യാർഥിനിയും. അഞ്ചാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ പി.ജി. ശ്രുതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്ത് ബി.എസ്.എൻ.എൽ മൊബൈൽ സർവിസ് സീനിയർ സബ്ഡിവിഷനൽ എൻജിനീയർ ഡി. പ്രവീൺകുമാറി​െൻറയും ജലവിഭവവകുപ്പിലെ അസി. ഡയറക്ടർ എൻ. ഗീതയുടെയും മകളാണ്. രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി, ഐസർ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ സയൻസ്, ഐ.ടി വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘം റഷ്യയിലെ ഐ.ടി മേഖലയിെല വിദ്യാർഥികളും വിദഗ്ധരുമായി ആശയവിമിനയം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.