ഓയൂർ: സിവിൽ സപ്ലൈസ് സെയിൽസ്മാൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിക്കാത്തത് താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുവാനാണെന്ന് ഉദ്യോഗാർഥികളുടെ പരാതി. 2015ൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച പി.എസ്.സി 2016ൽ എഴുത്തുപരീക്ഷ നടത്തി. പരീക്ഷ കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ഷോർട്ട്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാൻ തയാറായിട്ടില്ല. എല്ലാ ജില്ലകളിലും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മൂന്ന് മാസങ്ങൾക്കുമുമ്പ് പി.എസ്.സി യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഒരു ജില്ലയിൽപോലും പ്രസിദ്ധീകരിച്ചില്ല. 14 ജില്ലകളിലായി ലക്ഷക്കണക്കിന് പേരാണ് പരീക്ഷ എഴുതിയത്. നിലവിലുണ്ടായിരുന്ന സെയിൽസ്മാൻ റാങ്ക് ലിസ്റ്റിെൻറ കാലാവധി കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു. സംസ്ഥാനത്തുടനീളം അയ്യായിരത്തിൽപരം താൽക്കാലിക ജീവനക്കാർ ജോലിചെയ്യുന്നതായാണ് അറിയുന്നത്. ഇവരെ സംരക്ഷിക്കാനാണ് പി.എസ്.സി ഷോർട്ട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. നിലവിൽ കൊല്ലം ജില്ലയിൽത്തന്നെ അഞ്ഞൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.