തിരുവനന്തപുരം: കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷെൻറ 44ാം വാർഷികസമ്മേളനം ജീവനക്കാരുടെ കുടുംബ സംഗമത്തോടെയും കലാവിരുന്നോടെയും സമാപിച്ചു. ശനിയാഴ്ച എ.കെ.ജി ഹാളിൽ നടന്ന കുടുംബസംഗമം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സാംസ്കാരിക വിഭാഗമായ 'രചന' സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാര വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ കഥാകൃത്ത് വി.ജെ. ജെയിംസ്, കരമന സുധീർ എന്നിവർ പെങ്കടുത്തു. അവാർഡ് േജതാക്കളായ എൻ.കെ. പ്രേമൻ (കവിത വിഭാഗം), സോമൻ ചെേമ്പ്രാത്ത് (കഥ വിഭാഗം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് പി. ഹണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ സ്വാഗതവും രചന കൺവീനർ നാഞ്ചല്ലൂർ ശശികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.