പൊലീസ് അസോസിയേഷൻ റൂറൽ ജില്ല സമ്മേളനം -----------------------------------------------------------------

കൊട്ടാരക്കര: കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ല സമ്മേളനം നാളെ കൊട്ടാരക്കരയിൽ ആരംഭിക്കും. സമ്മേളനത്തോടനുബന്ധിച്ച് കുടുംബസംഗമം, പ്രതിഭകളെ ആദരിക്കൽ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും. തിങ്കളാഴ്ച പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും. കൊട്ടാരക്കര ധന്യ ഒാഡിറ്റോറിയത്തിലാണ് സമ്മേളനം. നാളെ കുടുംബസംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടക്കും. െഎഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും. തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഘടന റിപ്പോർട്ടും ചർച്ചയും ഉച്ചക്ക് 2.30 മുതൽ പൊതുസമ്മേളന പരിപാടികൾ ആരംഭിക്കും. പൊതുസമ്മേളനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. െഎഷാപോറ്റി എം.എൽ.എ, സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാൻ ബി. രാജഗോപാൽ തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.