കൊല്ലം: എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ല ഓഫിസിെൻറ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്ര വിദഗ്ധൻ പി.സി. മഹലനോബീസിെൻറ ജന്മദിന വാർഷികത്തോടനുബന്ധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര ദിനാഘോഷം നടത്തി. ചിന്നക്കട ബാങ്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റി ഹാളിൽ കലക്ടർ ഡോ. ടി. മിത്ര ഉദ്ഘാടനം ചെയ്തു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇസഡ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസോ. പ്രഫ. എൻ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.സി. റൻസിമോൾ പ്രബന്ധം അവതരിപ്പിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ ശ്രീകുമാർ, ജില്ല ഓഫിസർ കെ. കൃഷ്ണകുമാർ, അഡീഷനൽ ജില്ല ഓഫിസർമാരായ പി.സി. പ്രസന്നകുമാർ, എസ്. ബിന്ദു, റിസർച് ഓഫിസർമാരായ ഫെലിക്സ് ജോയി, ആർ. രവീന്ദ്രൻപിള്ള, റിസർച് അസി. എ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.