വെഞ്ഞാറമൂട്: അക്കാളമ്മയോടൊപ്പം മറഞ്ഞത് 40 വർഷത്തെ വെഞ്ഞാറമൂടിെൻറ രുചിപ്പെരുമ. അക്കാളമ്മ നടത്തിയിരുന്ന വീനസ് ഹോട്ടലിന് നാടിെൻറ ചരിത്രത്തിൽ സുപ്രധാനസ്ഥാനമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് 103ാം വയസ്സിൽ അക്കാളമ്മയെന്ന അമ്മുക്കുട്ടി അമ്മ നിര്യാതയായത്. അമ്പതുവർഷങ്ങൾക്കു മുമ്പാണ് അക്കാളമ്മ ഹോട്ടൽ തുടങ്ങിയത്. 13 വർഷം മുമ്പ് കെ.എസ്.ടി.പി റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് കെട്ടിടം പൊളിച്ചതോടെയാണ് 40 വർഷത്തോളം പ്രവർത്തിച്ച ഹോട്ടൽ പൂട്ടിയത്. അക്കാൾ ഹോട്ടലിലെ ഊണും മീൻ ഫ്രൈയും ദൂരസ്ഥലങ്ങളിൽ പോലും പ്രസിദ്ധമായിരുന്നു. അക്കാലത്ത് ഭക്ഷണത്തിന് വകയില്ലാത്തവർക്ക് സൗജന്യഭക്ഷണം ഇവിടെനിന്ന് സ്ഥിരമായി നൽകിയിരുന്നു. തുച്ഛവരുമാനക്കാർക്ക് വിലകുറച്ചാണ് ഇവിടെനിന്ന് ഭക്ഷണം നൽകിയിരുന്നത്. വെഞ്ഞാറമൂട്ടിലെ നിരവധി സംഘടനകൾ അക്കാളമ്മയെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.