തടിക്കാട്--വെഞ്ചേമ്പ് റോഡ് തകർന്നു; അഞ്ചൽ: മഴക്കാലം ആരംഭിച്ചതോടെ തടിക്കാട്--വെഞ്ചേമ്പ് റോഡ് തകർന്നു. അറയ്ക്കൽ വില്ലേജിലെ വിവിധഭാഗങ്ങളിലുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ പുനലൂരിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. തടിക്കാട് മുതൽ വെഞ്ചേമ്പ് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിെൻറ മിക്ക ഭാഗത്തും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. തകർന്ന റോഡിലൂടെയുള്ള യാത്ര വിദ്യാർഥികൾക്കടക്കം ദുരിതമാണ്. വെള്ളം റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. പത്ത് വർഷം മുമ്പാണ് റോഡ് ടാർ ചെയ്തത്. നിർമാണത്തിന് ശേഷം ഏതാനും മാസങ്ങൾക്കകം റോഡിെൻറ പലഭാഗങ്ങളിലെയും ടാറിങ് ഇളകിത്തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.