പത്തനാപുരം: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും ചേർന്നു. കല്ലുംകടവിൽ നിന്നാരംഭിച്ച പ്രകടനം നെടുംപറമ്പ് ചുറ്റി മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് ഇസ്മയിൽ ഖനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. അഷ്റഫ്, മിറോഷ്, ഇക്ബാൽ എന്നിവർ സംസാരിച്ചു. മദ്യവിൽപനക്ക് അനുകൂലമായി സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ചുകൊണ്ടാണ് പ്രതിഷേധപരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.