തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് കോൺക്ലേവ് ഞായറാഴ്ച നടക്കും. നൂറിലേറെ വ്യവസായപ്രമുഖരും ആയിരത്തോളം യുവസംരംഭകരും പെങ്കടുക്കുന്ന കോൺക്ലേവ് രാവിലെ ഗിരിദീപം കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹർഷ് വർധൻ മുഖ്യാതിഥിയാകും. ഇന്ത്യയിലെ 'ഇ-കോമേഴ്സിെൻറ പിതാവ് എന്നറിയപ്പെടുന്ന വൈത്തീശ്വരൻ, സംരംഭകരുടെ ആത്മമിത്രം നാഗരാജ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിക്കും. മാർ ഇവാനിയോസ് വിദ്യാനഗറിൽ ആരംഭിക്കുന്ന ആദ്യ ബി-ഹബ്ബിെൻറ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബിസിനസ് സെൻററുകൾ എന്ന ആശയമാണ് ഇൗ ഉദ്യമത്തിലൂടെ സാക്ഷാത്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.