700 ലിറ്റർ സ്പിരിറ്റുമായി യുവാവ് പിടിയിൽ

പാറശ്ശാല: ഉള്ളി ചാക്കിനിടയിൽ കടത്താൻ ശ്രമിച്ച . കളിയിക്കാവിള തോളിയോട്ടുവിള വീട്ടിൽ ജോസിനെയാണ് (37) എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡ് പിടികൂടിയത്. 35 ലിറ്ററി‍​െൻറ 20 കന്നാസുകളിലായി സ്പിരിറ്റ് അടക്കിയശേഷം മുകളിൽ ഉള്ളി ചാക്ക് അടുക്കിയ നിലയിലായിരുന്നു. അതിർത്തിയിലെ കളിയിക്കാവിള മുതൽ ലോറിയെ പിന്തുടർന്ന എക്സൈസ് സംഘം ഉദിയൻകുളങ്ങരക്ക് സമീപം ഈഴക്കോണത്താണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് അതിർത്തിയിൽ പൊലീസിനെ വെട്ടിച്ച് കടന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് ദിവസങ്ങളായി എക്സൈസ് സംഘം വാഹനത്തെ നിരീക്ഷിച്ച് വരികയായിരുന്നു. സി.ഐ അനികുമാർ, എസ്.ഐ കെ.വി. വിനോദ് കുമാർ, പ്രിവൻറീവ് ഓഫിസർമാരായ അജയകുമാർ മഹേഷ്കുമാർ മനോജ് കുമാർ, കെ.ഇ.ഒമാരായ സുനിൽ കുമാൽ, ജിജിലാൽ എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.