കൂടങ്കുളം ആണവനിലയം: മൂന്നും നാലും യൂനിറ്റി​െൻറ നിർമാണ പ്രവർത്തനം തുടങ്ങി

നാഗർകോവിൽ: കൂടങ്കുളം ആണവ പാർക്കിൽ വിപുലീകരണത്തി​െൻറ ഭാഗമായി മൂന്നും നാലും യൂനിറ്റി​െൻറ നിർമാണ പ്രവർത്തനത്തിന് മുമ്പ്് അസ്ഥിവാരത്തിൽ കോൺക്രീറ്റ് മിശ്രിതം ഒഴിക്കുന്ന പ്രക്രിയ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.50 നാണ് യൂനിറ്റി​െൻറ നിർമാണത്തിൽ നാഴികക്കല്ലായ പ്രക്രിയ പൂർത്തിയായത്. മൂന്നാമത്തെ യൂനിറ്റി​െൻറ പ്രവർത്തനം 2023 ലും നാലിേൻറത് 2024 ഉം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.എൽ) േപ്രാജക്ട് ഡയറക്ടർ ആർ. ബാനർജി പറഞ്ഞു. പദ്ധതി ചെലവ് 39,747 കോടി രൂപയാണ്. മൂന്നും നാലും യൂനിറ്റി​െൻറ നിർമാണത്തിനാവശ്യമായ സാധനങ്ങൾ റഷ്യയിൽനിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 'മേക്ക് ഇൻ ഇന്ത്യ' പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കുന്നത്. 30 ശതമാനം സാധനങ്ങളും പ്രാദേശിക തലത്തിൽ ശേഖരിക്കും. അഞ്ചും ആറും യൂനിറ്റി​െൻറ നിർമാണമാകുമ്പോൾ 50 ശതമാനം സാധനങ്ങളും ഇന്ത്യയിൽ നിന്നാകും ശേഖരിക്കുക. ഇക്കാര്യം റഷ്യയുമായുളള ഉടമ്പടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഔപചാരിക ഉദ്ഘാടനം 2016 ഫെബ്രുവരിയിൽ ഗോവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനും വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചിരുന്നു. ബാലവേല 75 കുട്ടികളെ മോചിപ്പിച്ചു നാഗർകോവിൽ: ബാലവേലയുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിൽ തെങ്കൻപുതൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിഷ്നെറ്റ് കമ്പനിയിൽനിന്ന് ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള 75 കുട്ടികളെ ശിശുക്ഷേമ സമിതി അധികൃതർ മോചിപ്പിച്ചു. ശിശുക്ഷേമ ഓഫിസർ കുമദക്ക് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ ശുചീന്ദ്രം പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇതിൽ 29 പെൺകുട്ടികളും 46 ആൺകുട്ടികളും ഉൾപ്പെടും. കുട്ടികളെ മോചിപ്പിച്ച് കന്യാകുമാരിയിലുള്ള സർക്കാർ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ശുചീന്ദ്രം പൊലീസ് കേസെടുത്തു. ഇത്രയും കുട്ടികളെ കണ്ടെത്തിയതി​െൻറ പശ്ചാത്തലത്തിൽ ജില്ല കലക്ടർ സജ്ജൻസിങ് ആർ. ചവാൻ എറുമ്പുകാട്ടിലുള്ള വലകമ്പനികളിൽ ശനിയാഴ്ച പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.