റിയാസ്​ മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്‌: മദ്റസ അധ്യാപകനെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷന്‍സ്‌ കോടതി തള്ളി. അയ്യപ്പനഗറിലെ അജേഷ്‌ (20), കുഡ്‌ലു ഗംഗൈയിലെ അഖിലേഷ്‌ എന്ന അഖില്‍ (21), കേളുഗുഡ പട്‌ളയിലെ നിതിന്‍ (19) എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ ശനിയാഴ്ച കോടതി തള്ളിയത്‌. നേരേത്ത രണ്ടുതവണ മാറ്റിെവച്ച അപേക്ഷയിന്മേലാണ്‌ കോടതി ഇന്നു വിധിപറഞ്ഞത്‌. കേസിൽ 90 ദിവസത്തിനകംതന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. മാര്‍ച്ച്‌ 20ന്‌ രാത്രിയിലാണ്‌ പഴയ ചൂരി പള്ളിയില്‍ കയറി മദ്റസ അധ്യാപകനായ റിയാസ്‌ മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്‌. കണ്ണൂര്‍ ജില്ല ക്രൈംബ്രാഞ്ച്‌ എസ്‌.പി ഡോ. എ. ശ്രീനിവാസ​െൻറ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. കൊലപാതകം നടന്ന്‌ മൂന്നുമാസത്തിനകംതന്നെ ക്രൈംബ്രാഞ്ച്‌ ചാർജ്ഷീറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതി​െൻറ പകര്‍പ്പ്‌ പ്രതികള്‍ക്കു കൈമാറുകയും ചെയ്‌തു. പ്രതികള്‍ക്ക് ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.