പനി: ആശ്വാസമായി സഞ്ചരിക്കുന്ന ക്ലിനിക്

കിളികൊല്ലൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കിളികൊല്ലൂരില്‍ പനിബാധിതര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന പനി ക്ലിനിക് എത്തി. ജില്ല പഞ്ചായത്തി​െൻറയും ആരോഗ്യകേരള മിഷ​െൻറയും ആഭിമുഖ്യത്തിലുള്ള സഞ്ചരിക്കുന്ന പനി ക്ലിനിക്കില്‍ നൂറുകണക്കിന് രോഗികള്‍ പരിശോധന നടത്തി. ചാത്തിനാംകുളം പീപ്ള്‍സ് ലൈബ്രറിയില്‍ സംഘടിപ്പിച്ച പനി ക്ലിനിക്കി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് എ. ബിന്‍ഷാദ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു. അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരായ ജോര്‍ജ് ദിലു തോമസ്, എസ്. സുരേഷ്, എസ്. അഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.