റേഷന്‍ കാര്‍ഡിലെ വീഴ്ചകള്‍ പരിഹരിക്കണം -യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി: താലൂക്കില്‍ വിതരണം ചെയ്ത പുതിയ റേഷന്‍കാര്‍ഡുകളില്‍ വന്ന ഗുരുതര വീഴ്ചകള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. പുരം സുധീര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. ബി.പി.എല്‍ കാര്‍ഡിന് അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍ക്ക് നല്‍കിയിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നല്‍കുന്ന എ.പി.എല്‍ കാര്‍ഡായ വെള്ളക്കാര്‍ഡാണ്. അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് എ.പി.എല്ലിെൻറ വെള്ളക്കാര്‍ഡ് നല്‍കിയതുമൂലം ഇവര്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളില്‍നിന്ന് ലഭിക്കുകയില്ല എന്നുമാത്രമല്ല വിവിധ ചികിത്സാസഹായങ്ങളും കുട്ടികള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസസഹായങ്ങളും എന്നന്നേക്കുമായി നിഷേധിക്കപ്പെടുകയാണെന്നും സുധീര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.