നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കര: വഴുതൂരില്‍ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ വഴുതൂര്‍ സ്വദേശി മണികണ്ഠന്‍ (31), രാജേഷ് (26), വിഷ്ണു (25) എന്നിവര്‍ക്കും നെയ്യാറ്റികന്‍ കര സ്വശേദി വിശാഗിനുമാണ്(30) മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടന്ന ലഹരി വില്‍പന ചോദ്യം ചെയ്യുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍വെച്ചും ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ചതായും പരാതിയുണ്ട്. പൊലീസത്തെിയപ്പോഴേക്കും പ്രതികള്‍ കടന്നു. എന്നാല്‍, നാട്ടുകാര്‍ പിന്തുടര്‍ന്ന് ഒരാളെ പിടികൂടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഡി.വൈ.എസ്.പി. ബി. ഹരികുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. രാഷ്ട്രിയ സംഘര്‍ഷമല്ളെന്നാണ് പൊലീസ് ഭാഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.