തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഡയാലിസിസ് യൂനിറ്റില്‍ ചികിത്സ ചുമതലയുള്ള ഡോക്ടര്‍ ദിവസങ്ങളായി അനധികൃത അവധിയില്‍. ഡോക്ടര്‍ അപ്രഖ്യാപിത അവധിയില്‍ പ്രവേശിച്ചതോടെ രോഗികള്‍ വലഞ്ഞു. പകരം ചുമതല ഏറ്റെടുക്കേണ്ട സീനിയര്‍ ഡോക്ടര്‍മാരും അവധിയിലായതോടെ ഡയാലിസിസ് യൂനിറ്റ് മൂന്നു ദിവസമായി നഴ്സുമാരുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റിലായി പ്രവര്‍ത്തിക്കുന്ന ഒരു ഡയാലിസിസ് യൂനിറ്റാണുള്ളത്. ഇതില്‍ ഒരു ദിവസം 16 രോഗികള്‍ക്കാണ് ഡയാലിസിസ് ചെയ്യുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തുടര്‍ ഡയാലിസിസിന് നിര്‍ദേശിക്കുന്നവരും നിര്‍ധന രോഗികളുമാണ് ഇതിനെ ആശ്രയിക്കുന്നത്. മെഡിസിന്‍ യൂനിറ്റിലെ സീനിയര്‍ ഡോക്ടര്‍ക്കാണ് ഡയാലിസിസ് യൂനിറ്റിലെ ചികിത്സയുടെ ചുമതല. ഇവര്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റ് മെഡിസിന്‍ യൂനിറ്റിലെ രണ്ട് ഡോക്ടര്‍മാരില്‍ ആരെയെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍, ജനുവരി 25 മുതല്‍ ചുമതലയുള്ള ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷം ഈ യൂനിറ്റുമായി ബന്ധപ്പെട്ട് ഒരു രോഗി മരിച്ച സംഭവം വിവാദമാവുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം, ആര്‍.എം.ഒക്ക് ഡയാലിസിസ് യൂനിറ്റിന്‍െറ അധിക ഡ്യൂട്ടിയും ഡെപ്യൂട്ടി സൂപ്രണ്ടിന് മേല്‍നോട്ട ചുമതലയും കൊടുത്തിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍, ആര്‍.എം.ഒയും ഡെപ്യൂട്ടി സൂപ്രണ്ടും ആശുപത്രിയുടെ ഭരണപരമായ ചുമതലകള്‍ വഹിക്കുന്നവര്‍ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.