മൂന്നംഗസംഘം വിദ്യാര്‍ഥിനിയുടെ കഴുത്തിന് മുറിവേല്‍പ്പിച്ചു

നാഗര്‍കോവില്‍: താഴക്കുടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയുടെ കഴുത്തിന് ബ്ളേഡ് കൊണ്ട് മുറിവേല്‍പ്പിച്ച ശേഷം മൂവര്‍സംഘം കടന്നു. ബുധനാഴ്ച രാവിലെ താഴക്കുടിയിലെ വീട്ടില്‍ നിന്ന് നടന്ന് സ്കൂളിലേക്ക് പോകുമ്പോഴാണ് എതിരെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചത്തെിയ മൂവര്‍സംഘം വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. നിലവിളികേട്ടത്തെിയ നാട്ടുകാര്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുവാമൊഴി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവര്‍സംഘത്തിലെ ഒരാള്‍ വിദ്യാര്‍ഥിയെ ഇതിനുമുമ്പും ശല്യം ചെയ്തിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.