തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം റേഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ വഴിമുക്ക് പച്ചിക്കോട് ഹിദായത്തുല്‍ ഇസ്ലാം മദ്റസ കാമ്പസില്‍ നടന്ന ഇസ്ലാമിക കലാസാഹിത്യ മത്സരത്തില്‍ 218 പോയന്‍റ് നേടി വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം ഒന്നാം സ്ഥാനം നേടി. 179 പോയന്‍റുകള്‍ നേടി വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും 175 പോയന്‍റ് നേടി ബീമാപള്ളി ബീമാ മാഹീന്‍ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡീസ് വിഭാഗത്തില്‍ വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ ആസിഫും സബ് ജൂനിയറില്‍ ബീമാപള്ളി ബീമാ മാഹീനിലെ റഈസും ജൂനിയറില്‍ വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ അല്‍കൈഫ് ടിയും കലാപ്രതിഭകളായി. സീനിയറില്‍ ബീമാപള്ളി ജവാഹിറുല്‍ ഇസ്ലാം മദ്റസയിലെ എം. തന്‍സീറും സൂപ്പര്‍ സീനിയറില്‍ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസയിലെ അര്‍ഷാദും മുഅല്ലിം വിഭാഗത്തില്‍ ബീമാപള്ളി ബാവ മദ്റസയിലെ പീരുമുഹമ്മദ് മുസ്ലിയാരും കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ 7.30ന് വഴിമുക്ക് ജമാഅത്ത് പ്രസിഡന്‍റ് ശംസുദ്ദീന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച കലാമേള തിരുവനന്തപുരം റേഞ്ച് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്വാദിഖിന്‍െറ അധ്യക്ഷതയില്‍ റേഞ്ച് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. റേഞ്ച് ട്രഷറര്‍ ഹാഫിസ് റഹ്മാന്‍ സ്വാഗതവും പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനം റേഞ്ച് പ്രസിഡന്‍റ് എസ്. അബ്ദുല്‍ കബീര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ. ശ്രീ. ആന്‍സലന്‍ ഉല്‍ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. വഴിമുക്ക് ഇമാം എ.ആര്‍. അസീസ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ സലീം, വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് എം.എം. യൂസുഫ് ഖാന്‍, വഴിമുക്ക് എച്ച്.ഐ.എം സദര്‍ മുഅല്ലിം ബദറുദ്ദീന്‍ മുസ്ലിയാര്‍, ബീമാപള്ളി ജവാഹിറുല്‍ ഇസ്ലാം മദ്റസ സദര്‍ മുഅല്ലിം മുഹമ്മദ് സ്വാലിഹ് സഖാഫി എന്നിവര്‍ പങ്കെടുത്തു. റേഞ്ച് സെക്രട്ടറി പീരുമുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും ജോയന്‍റ് സെക്രട്ടറി നൗഷാദ് അന്‍വരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.